ദിവസം 5 ജിബി ഡാറ്റ; സൗജന്യ കോളുകൾ: സൗജന്യ ഓഫറുമായി കുവൈറ്റിലെ മൊബൈൽ കമ്പനികൾ

0
17

കുവൈറ്റ്: ദിവസം 5ജിബി ഡാറ്റ വീതം നൽകുന്ന ഓഫറുമായി കുവൈറ്റിലെ മൊബൈൽ കമ്പനികൾ. ഒരു മാസത്തേക്കാണ് സൗജന്യ ഓഫർ. ഇത് സംബന്ധിച്ച് രാജ്യത്തെ മൂന്ന് മൊബൈൽ കമ്പനികള്‍ സർക്കാരുമായി ധാരണയായതായി സർക്കാർ വക്താവ് താരെഖ് അൽ മെസ്റാം ആണ് അറിയിച്ചത്.  Zain ,Ooredoo , STC എന്നീ കമ്പനികളാണ് ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

മാര്‍ച്ച് 22 മുതൽ പുതിയ ഓഫറുകൾ പ്രാബല്യത്തിൽ വരും. ഈ സൗജന്യ സേവനം നടപ്പിലാക്കുന്നത് സംബന്ധിച്ച് മൊബൈൽ കമ്പനികളും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോര്‍മേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയും തമ്മിൽ ധാരണയായിട്ടുണ്ട്. ഈ സൗജന്യ സേവനം മാര്‍ച്ച് 22 മുതൽ ലഭ്യമായി തുടങ്ങും എന്നാണ് അൽ മെസ്റാം വ്യക്തമാക്കിയത്. ഇതിന് പുറമെ അതേ നെറ്റ് വർക്കുകളിലേക്ക് സൗജന്യ കോളുകളും ഈ സേവനത്തിൽ ലഭിക്കും.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്. പൊതു അവധി അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് കഴിവതും വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കായി ഇത്തരം അധിക സൗകര്യങ്ങൾ സർക്കാർ ഇടപെട്ട് ലഭ്യമാക്കുന്നത്.