ഭർത്താവിൻറെ ആവശ്യ പ്രകാരം യുവതിയുടെ ഫോൺ വിവരങ്ങൾ ചോർത്തി നൽകി; അസി. കമ്മീഷണർക്കെതിരെ അന്വേഷണം

0
25

കോഴിക്കോട്: സുഹൃത്തിന് വേണ്ടി യുവതിയുടെ ഫോണ്‍ വിവരങ്ങൾ അനധികൃതമായി ചോര്‍ത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ സുദർശന് എതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മലപ്പുറം സ്വദേശിനിയുടെ ഫോൺ വിവരങ്ങൾ അവരുടെ ഭർത്താവിൻ്റെ വാക്കാലുള്ള അവശ്യ പ്രകാരം ചോർത്തിയെന്നാണ് പരാതി. സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങൾ അസി.കമ്മീഷണര്‍ യുവതിയുടെ ഭര്‍ത്താവിന് കൈമാറിയെന്നാണ് ആരോപണം.