കുവൈത്ത് സിറ്റി : സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പരസ്യവിപണി പുനക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഫാഷനിസ്റ്റുകൾക്ക് ലൈസൻസ് നൽകേേണ്ടെന്നും പകരം കമ്പനികൾക്കും ബ്രാൻഡുകൾക്കും കൂടുതൽ മുൻഗണന നൽകാനുംം ആണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ബിസിനസ്സുകളും ഉൽപ്പന്നങ്ങളും മറ്റ് സാധനങ്ങളും ഓൺലൈനിൽ പ്രമോഷൻ നടത്തി അതിൽ നിന്ന് പണം സമ്പാദിക്കുന്ന ഫാഷനിസ്റ്റുകൾക്ക് ലൈസൻസ് നൽകേണ്ടെന്നാണ് ഇതുവരെയുള്ള മന്ത്രാലയത്തിലെ തീരുമാനം.
ഉൽപ്പന്നങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രമോട്ട് ചെയ്യുന്ന ഫാഷനിസ്റ്റുകൾക്ക് പണം നൽകുന്ന കമ്പനികൾക്കും വാണിജ്യ ബിസിനസുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.