സൂപ്പർ മാർക്കറ്റുകളിലെ ഹോം ഡെലിവറി സംവിധാനങ്ങളുടെ അപര്യാപ്തത; കർഫ്യൂ സമയത്ത് പൊതുജനങ്ങൾക്ക് സഹകരണ, സൂപ്പർമാർക്കറ്റുകളിൽ  റിസർവേഷൻ സംവിധാനം പുനരാരംഭിക്കാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ കാലയളവിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് സഹകരണ, സൂപ്പർമാർക്കറ്റുകളിൽ പ്രവേശിക്കാനുള്ള  റിസർവേഷൻ സംവിധാനം പുനരാരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നിർദേശം ലഭിച്ചതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

കർഫ്യൂ  സമയങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ പൗരന്മാർക്കും പ്രവാസികൾക്കുമായി ഡെലിവറി അപേക്ഷകൾ തുറക്കുമെന്ന് മന്ത്രിസഭ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കർഫ്യൂ സമയത്ത് സഹകരണ സ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും ഡെലിവറി ഓർഡറുകൾ എടുക്കാൻ തയ്യാറല്ലെന്ന് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു, കാരണം ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ഡലിവറി  സൗകര്യങ്ങൾ അവർക്കില്ല. കർഫ്യൂ സമയങ്ങളിൽ ജനങ്ങളുടെ ഉപഭോഗം കൂടാൻ സാധ്യതയുള്ളതിനാൽ വീടുകൾ കയറിയുള്ള ഡെലിവറി സംഭവ്യമല്ലെന്നാണ് സ്ഥാപനങ്ങൾ പറയുന്നത്.