കർഷക പ്രക്ഷോഭത്തിനെ നേരിടാൻ മലയാളത്തിലും പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
16

ഡൽഹി: കർഷക പ്രക്ഷോഭത്തിനെതിരായ പ്രചാരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നിൽ നിന്ന് നയിക്കുനത്. അതിന്റെ ഭാഗമായി വ്യാഴാഴ്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകർക്കെഴുതിയ തുറന്ന കത്ത് മോദി ട്വിറ്ററിൽ പങ്ക് വെച്ചു. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും കത്ത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലുളള കത്ത് പങ്ക് വെച്ച മോദിയുടെ ട്വീറ്റും മലയാളത്തിലാണ്. എല്ലാ കർഷകരും കത്ത് വായിക്കണമെന്നും അതോടൊപ്പം കത്ത് പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.