ക്രമേണ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കൽ; പ്രത്യേക സംയുക്ത സമിതി യോഗം ചേർന്നു

0
35

കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നതിന് മുൻപായി കുവൈത്തി സമഗ്രമായ വാക്സിനേഷൻ കാമ്പയിൻ നടത്താ സഖീ ശ്രമം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഡോ. അൽ മുദഫ് വ്യക്തമാക്കി. കുട്ടികളെ ക്രമേണ സ്കൂളിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കും എന്നും അദ്ദേഹം പറഞ്ഞു.
വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ-മുദഫിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്ത സമിതി യോഗം ചേർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

രണ്ടാം സെമസ്റ്റർന് മുൻപായി കുട്ടികളുടെ ആരോഗ്യ സുരക്ഷ അക്ഷയ ഉറപ്പുവരുത്തി ഒരു സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും മറ്റുമായി രൂപീകരിച്ച സംയുക്ത സമിതിയുടെ ആദ്യയോഗം ആണ് നടന്നത്. നിലവിലെ സാഹചര്യത്തിൽ ഇതിൽ സ്കൂളുകളിൽ നടപ്പാക്കേണ്ട ആരോഗ്യ മുൻകരുതലുകൾ സംബന്ധിച്ച് ചർച്ച ചെയ്തെങ്കിലും, വിദൂരവിദ്യാഭ്യാസ പ്രക്രിയ തുടർന്നേക്കും എന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ സൂചന നൽകി. ഇത് സംബന്ധിച്ച് ഇരു മന്ത്രാലയങ്ങളും തമ്മിൽ ബന്ധപ്പെടുന്നതിനും ചർച്ച ചെയ്യുന്നതിനുമായി വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്രത്യേക ടീമുകളെ രൂപീകരിക്കുവാനും ശുപാർശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കാര്യങ്ങൾ വിശദമായി പഠിക്കുന്നതിനായി സമിതിയുടെ അടുത്ത യോഗം വരുന്ന ആഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചു.