നവംബറിൽ ‘നൈറ്റ് സ്കൂളുകൾ’ തുറക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു

0
22

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നവംബറിൽ നൈറ്റ് സ്‌കൂളുകൾ നടപ്പാക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതായി മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബ്.ഹവല്ലി വിദ്യാഭ്യാസ മേഖല സംഘടിപ്പിച്ച എജുക്കേഷണൽ വേസ്റ്റേജ് എന്ന ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം ഇക്കാര്യം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,ഒന്നര വർഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാകാത്തത് വ്യത്യസ്ത വിദ്യാഭ്യാസ നിലവാരത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാർത്ഥിയുടെയും നഷ്ടമായ കഴിവുകൾക്ക് പരിഹാരമെന്ന തരത്തിലാണ് പദ്ധതി പരിഗണിക്കുന്നത്.

34 ഡയഗ്‌നോസ്റ്റിക്, അനലിറ്റിക്കൽ ടെസ്റ്റുകൾ നടത്തി പരിഹാരങ്ങൾ കണ്ടെത്താനും വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങൾ ആവിഷ്‌കരിക്കുന്നതായും അൽ-യാക്കൂബ്സൂചിപ്പിച്ചു. ഓരോ മാസാവസാനവും പദ്ധതികൾ അവലോകനം ചെയ്യുകയും ക്ലാസ് സമയവും ഹാജർ സംവിധാനവും ഉൾപ്പെടെ എല്ലാ നടപടികളും പരിശോധിക്കാൻ മന്ത്രാലയം ആരോഗ്യ അധികാരികളുമായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.