തിമിംഗലത്തിൻ്റെ ജഡം വിദ്യാഭ്യാസ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

0
22

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം ഷെയ്ഖ് ജാബർ അൽ അഹ്മദ് പാലത്തിന് സമീപം കടലിൽ കണ്ടെത്തിയ തിമിംഗലത്തിൻ്റെ ജഡം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്. ഏഴു മീറ്റർ നീളമുള്ള തിമിംഗലത്തെ വിദ്യാഭ്യാസ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായും, അതുകൊണ്ട് ജഡം കൈമാറണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസിനോട് (പി‌എ‌എ‌എഫ്‌ആർ) അഭ്യർത്ഥിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

7 മീറ്റർ നീളമുള്ള തിമിംഗലത്തെ വിദ്യാർത്ഥികൾക്കും മ്യൂസിയം സന്ദർശകർക്കും ഒരു ശാസ്ത്രീയ വസ്തുവായി പ്രദർശിപ്പിക്കുന്നതിനായി കഷണങ്ങളാക്കി ആയിരിക്കും സ്ഥാപിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു