കുവൈത്ത് സിറ്റി: കൊറോണ വ്യാപനം മൂലം കുവൈത്തിലെ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈൻ ആക്കിയതിന് വിദ്യാഭ്യാസ മന്ത്രാലയം ആകെ ചിലവാക്കിയ തുക 64 ദശലക്ഷം കുവൈത്ത് ദിനാർ. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ ആണ് ഇത് വ്യക്തമാക്കിയത്. മന്ത്രാലയം ബജറ്റിന്റെ വലിയൊരു ഭാഗം ഇ-ലേണിംഗിനായി ചെലവഴിച്ചുവെങ്കിലും, പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലെ 426,000 വിദ്യാർത്ഥികളും അധ്യാപകരും മാത്രമാണ് ഇ-പോർട്ടൽ പ്രയോജനപ്പെടുത്തിയത്. പൊതു വിദ്യാലയങ്ങളിലെ ആകെ വിദ്യാർത്ഥികളിൽ 5 ശതമാനം മാത്രമാണിത്.
2019-2020 അധ്യയന വർഷത്തിൽ, ബജറ്റ് കവിയുന്ന വികസന പദ്ധതികൾ ആണ് മന്ത്രാലയം നടത്തിയത്.