വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ സൂപ്പർവൈസറെ അഴിമതി കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യും

0
15

കുവൈത്ത് സിറ്റി: അഴിമതി ആരോപണം തെളിഞ്ഞതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ സൂപ്പർവൈസറെ കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി നസാഹ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. പൊതുജനങ്ങളുടെ പണം പാഴാക്കി എന്നാണ് ഇയാൾക്കെതിരായ ആരോപണം. അഴിമതിയെ ചെറുക്കുന്നതിനും അതിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു. അഴിമതിയെക്കുറിച്ചുള്ള ഗുരുതരമായ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത് എന്ന് നസാഹ ഒരു പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു.
അഴിമതി സംഭവങ്ങളെക്കുറിച്ച് നഹാസയ്ക്ക് വിവരങ്ങൾ നൽകുന്നവരെ അധികൃതർ അഭിനന്ദിച്ചു . അതേസമയം, നിയമവും ചട്ടങ്ങളും അനുസരിച്ച് അവർക്ക് പരമാവധി പരിരക്ഷ നൽകാനും രഹസ്യസ്വഭാവം നിലനിർത്താനുമുള്ള പ്രതിബദ്ധത നഹാസ കാത്തുസൂക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.