കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ജോർദാനിൽ നിന്നും പലസ്തീനിൽ നിന്നും 645 അധ്യാപകരെ നിയമിക്കും

0
13

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ നേരിട്ടുകൊണ്ടിരിക്കുന്ന അധ്യാപകരുടെ കുറവ് നികത്താൻ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നും അധ്യാപകരെ നിയമിക്കുന്നതിനായി മന്ത്രാലയം കരാറിൽ ഏർപ്പെടാൻ തയ്യാറെടുക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . അടുത്ത അധ്യയന വർഷത്തേക്ക് കൂടുതൽ കുവൈത്ത് ഇതര അദ്ധ്യാപകരെ നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകോപന, തുടർനടപടി വിഭാഗം നിർദ്ദേശം വച്ചിരുന്നു. പ്രത്യേകിച്ച് സമീപഭാവിയിൽ പുതിയ സ്കൂളുകൾ തുറക്കാൻ പദ്ധതികൾ ഉള്ള സാഹചര്യത്തിൽ കൂടിയാണിത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ഭൂമിശാസ്ത്രവും എന്നീ സ്‌പെഷ്യലൈസേഷനുകൾക്കായി കുവൈറ്റികളല്ലാത്ത സ്ത്രീ-പുരുഷ അധ്യാപകരെ നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുവിദ്യാഭ്യാസ മേഖല മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ-യാക്കൂബിനുമായി ചർച്ച ചെയ്തിരുന്നതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.