കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ അഹ്മദ് ബ്രിഡ്ജിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെൻറർ ഉടൻ തുറക്കും എന്ന് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതു സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തു. വാക്സിനേഷൻ സെൻറർ ഉടനടി ആരംഭിക്കുമെന്നാണ് ട്വീറ്റിൽ പറയുന്നത്.