ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം; അപലപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
15

കുവൈത്ത് സിറ്റി : ഫർവാനിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക് നേരെ ആക്രമണം. ആക്രമണത്തെ കുവൈത്ത്ആരോഗ്യ മന്ത്രാലയം അപലപിച്ചു. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ സ്റ്റാഫിനെയും ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്ന ജീവനക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ആരോടൊപ്പം എല്ലാ രോഗികൾക്കും അവരുടെ കുടുംബത്തിന്റെ ആശങ്കകൾ പൂർണ്ണമായി മനസിലാക്കിക്കൊണ്ടു തന്നെ മികച്ച പരിചരണവും ഉയർന്ന നിലവാരമുള്ള സേവനവും നൽകാൻ മന്ത്രാലയവും ജീവനക്കാരും ശ്രദ്ധാലുവാണ് എന്നും വ്യക്തമാക്കി.