മരുന്നു വിൽപ്പനയിൽ നിയന്ത്രണവുമായി ആരോഗ്യമന്ത്രാലയം

0
42

കുവൈത്ത് സിറ്റി : ഗൾഫ്, അന്താരാഷ്ട്ര നിലവാരത്തിൽ മാത്രമേ കുവൈത്തിൽ ഇതിൽ മരുന്നുകൾ വിൽക്കാൻ പാടുള്ളൂ എന്ന ഉത്തരവുമായി ആരോഗ്യമന്ത്രാലയം. ആരോഗ്യ-മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ ആണ് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബയുടെ തീരുമാനം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇനിമുതൽ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്യുകയും വില നിശ്ചയിക്കുകയും ചെയ്തശേഷമേ ഫാർമസികൾക്ക് മരുന്നുകൾ വിൽക്കാൻ കഴിയുകയുള്ളൂ . മരുന്നുകൾക്ക് പുറത്ത് അവയുടെ വില വ്യക്തവും പ്രാധാന്യമുള്ളതുമായ സ്ഥലത്ത് ദിനാറിൽ എഴുതിയിരിക്കണം എന്നും നിർദേശമുണ്ട്. അല്ലാത്ത മരുന്നുകൾ ഉപയോഗിക്കാൻ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകളും അവകാശമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫാർമസികൾക്കും രോഗികൾക്കും മരുന്നുകളുടെ വിലവിവരപ്പട്ടിക ലഭിക്കുന്നതിനായി ഇവ സർക്കാർ വെബ്സൈറ്റിലും ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.