ഓക്സ്ഫോർഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാം ഡോസ് നലകുന്നത് നീട്ടിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു

കുവൈത്ത് സിറ്റി കുവൈത്തില്‍ ഓക്സ്ഫോർഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചവർക്ക് രണ്ടാം ഡോസ് നലകുന്നത് നീട്ടിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രണ്ടാം ഡോസ് നല്കുന്നതിൽ മൂന്നു മാസത്തേ കാലതാമസം വരുത്താനാണ് സാധ്യത, ഇക്കാലയളവില്‍ വാക്സിനേഷൻ പ്രോഗ്രാമിന്റെ പരിധിയിൽ വരുന്ന വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അൽ-ഖബാസ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു.

രണ്ടാമത്തെ ഡോസ് വൈകിയാൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്  കാലതാമസം വരുത്താന്‍ ആരോഗ്യമന്ത്രാലയം അലോചിക്കുന്നത്. അതേ സമയം, ഫൈസർ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഷെഡ്യൂൾ ചെയ്ത പ്രകാരം രണ്ടാമത്തെ ഡോസ് ലഭിക്കും.  ആദ്യ ഡോസ് ലഭിച്ചത് മുതൽ 21 മുതൽ 28 ദിവസം വരെയുള്ള സമയപരിധിക്കുള്ളി രണ്ടാം ഡോസ് നല്‍കും .