കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് പ്രത്യേക നിർദ്ദേശാനുസരണം മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ വഴി കുവൈത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പള്ളികളിലെ ഇമാമുമാരും മുഎസിൻ മാരും ഉൾപ്പെടെയുള്ള വർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരംഭിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിനായി വാ ക്സാമിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ആരോഗ്യമന്ത്രാലയം കൈക്കൊണ്ടതായും മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് ഇവ പ്രാവർത്തികമാക്കുന്നതായും അധികൃതർ പറഞ്ഞു.
ഞായറാഴ്ച രാവിലെ വരെ രാജ്യത്ത് വാക്സിനേഷൻ നടത്തിയവരുടെ എണ്ണം 750,000 ആയി.