രജിസ്റ്റർ ചെയ്ത എല്ലാ പൗരന്മാർക്കും മൂന്ന് മാസത്തിനകം വാക്സിൻ നൽകും: ആരോഗ്യമന്ത്രി

0
21

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് വേണ്ടി ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ പൗരന്മാർക്കും മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ പറഞ്ഞതിയി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

ആവശ്യമായ അളവിൽ വാക്സിനുകൾ ലഭ്യമാണെങ്കിൽ, സെപ്റ്റംബറോടെ നിരവധി ആളുകൾക്ക് വാക്സിനേഷൻ നൽകാനാകും എന്നും ആരോഗ്യമന്ത്രി പറഞ്ഞു. അൽ മസായൽ സെന്റർ സന്ദർശന വേളയിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അൽ ഖബാസ് റിപ്പോർട്ട് അനുസരിച്ച് എട്ട് ലക്ഷത്തോളം പേരാണ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.