കുവൈത്ത് സിറ്റി: 2021 അവസാനത്തോടെ കുവൈത്തിൽ എല്ലാ ടാർഗെറ്റ് ഗ്രൂപ്പുകളുടെയും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി ആരോഗ്യ മന്ത്രി ഡോ. ഷെയ്ഖ് ബേസിൽ അൽ സബയെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തുു.
2.85 ദശലക്ഷം പേർക്ക് വാക്സിനേഷൻ നൽകാൻ രാജ്യത്ത് 5.7 ദശലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായും ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബേസിൽ അൽ സബ സ്ഥിരീകരിച്ചു.