കുവൈത്ത് സിറ്റി: കുവൈത്തിൽ ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരുടെ വാക്സിനേഷൻ രണ്ടാഴ്ചയ്ക്കകം പൂർത്തീകരിക്കുന്ന രീതിയിൽ പദ്ധതി തയ്യാറാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അടുത്ത ബാച്ച് ഓക്സ്ഫോർഡ് വാക്സിൻ ജൂൺ മാസത്തിലെ ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരം. വാക്സിൻ ലഭ്യതയും ആദ്യ ഡോസ് സ്വീകരിച്ച് നിർദിഷ്ടസമയം കഴിഞ്ഞ ആളുകളുടെ എണ്ണവും പരിഗണിച്ചാണ് വാക്സിനേഷൻ പദ്ധതി തയ്യാറാക്കുന്നത് .