12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ തയ്യാറെടുത്ത് കുവൈത്ത് ആരോഗ്യമന്ത്രാലയം

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ താല്പര്യം അറിയുന്നതിനായി മന്ത്രാലയം  സന്ദേശങ്ങൾഅയച്ചു തുടങ്ങിയതായി അൽ ജരിഡ പത്രം റിപ്പോർട്ട് ചെയ്തു.

വാക്‌സിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക്  ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 12 മുതൽ 15 വയസ്സുവരെയുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന്  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകിയിരുന്നു.

മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ അനുസരിച്ച്, ഈ പ്രായത്തിലുള്ള കുട്ടികളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.