മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ഉപയോഗിച്ച് സഹകരണ സ്ഥാപന ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും

0
26

കുവൈത്ത് സിറ്റി: മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ഉപയോഗിച്ച് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകാനുള്ള പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. പദ്ധതി അനുസരിച്ച് , മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങൾ സന്ദർശിച്ച് ജീവനക്കാർക്ക് വാക്സിനേഷൻ നൽകും. ഈ വിഭാഗത്തിലുള്ള ജീവനക്കാർ ഉപഭോക്താക്കളുമായി നേരിട്ടുള്ള നിരന്തര സമ്പർക്കം പുലർത്തുന്നവരാണ്,  ആയതിനാലാണ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നേരിട്ടെത്തി വാക്സിനേഷൻ നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.