കുവൈത്തിലെ സലൂൺ ജീവനക്കാർക്ക്  ആരോഗ്യ മന്ത്രാലയം പ്രതിരോധ കുത്തിവെപ്പ് നൽകി

0
11

കുവൈത്ത് സിറ്റി: പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിൻ്റെ ഭാഗമായി കുവൈത്തിലെ സലൂൺ ജീവനക്കാർക്ക്  ആരോഗ്യ മന്ത്രാലയം പ്രതിരോധ കുത്തിവെപ്പ് നൽകി. ഇതിനായി നടത്തിയ പ്രത്യേക ക്യാംപെയിൻ വഴി 2,300 സലൂൺ തൊഴിലാളികൾക്കാണ് കുത്തിവയ്പ് നൽകിയത് . വലിയൊരു വിഭാഗം ജീവനക്കാരും അഡാലിയ പ്രദേശത്ത് നടന്ന പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കുകയും പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ സുഗമമായി പൂർത്തിയാക്കുകയും ചെയ്തു.