കുവൈത്തിൽ ധാന്യമില്ലുകളിലും ബേക്കറികളിലും ജോലിചെയ്യുന്ന 4400 തൊഴിലാളികൾക്ക് പ്രതിരോധ വാക്സിൻ നൽകി

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ ധാന്യമില്ലുകളിലും  ബേക്കറികളിലും ജോലിചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള 4400ഓളം തോഴിലാളികൾക്ക് പ്രതിരോധ വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയ  വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിലെയും മറ്റ് സേവന വകുപ്പുകളിലെയും തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്  തുടരുമെന്നും ഡോ. അൽ സനദ് സ്ഥിരീകരിച്ചു.