കുവൈത്ത് സിറ്റി: രാജ്യത്ത് വിസ കച്ചവടം വർധിച്ചുവരികയാണെന്നും , ഇത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കണം എന്ന ആവശ്യവുമായി കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ തലവൻ മുഹമ്മദ് അൽ-സഖർ. അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് റെസിഡൻസി അനുവദിക്കാനുള്ള തീരുമാനത്തെ ഒരു പരീക്ഷണമായാണ് കാണുന്നത്, ഈ വിഷയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതിന് നീതിന്യായ മന്ത്രിയും, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായി ജമാൽ അൽ ജലവിക്ക് അദ്ദേഹം നന്ദി പറഞ്ഞു. “അറുപത് റെസലൂഷൻ ” എന്നപേരിൽ തങ്ങൾ സമർപ്പിച്ച നിർദ്ദേശങ്ങളെ പരിഗണിച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.