മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായി

0
29

ലോകവും ആവേത്തോടെ കാത്തിരിക്കുന്ന ലാലേട്ടൻ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ ബറോസിന് തുടക്കമായി.  ബറോസിന്റെ പൂജ  കാക്കനാട്ഹകാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടന്നു. ലാൽ വില്ലനായി വെള്ളിത്തിരയിലെത്തിയ  മഞ്ഞിൽവിരിഞ്ഞ പൂക്കളിൾ എന്ന സിനിമ ചിത്രീകരിച്ച  നവോദയയുടെ സ്റ്റുഡിയോയിലായിരുന്നു പൂജ എന്നതും ശ്രദ്ധേയമായി

പൂജ ചടങ്ങിൽ മമ്മൂട്ടി, ഫാസിൽ, പ്രിയദർശൻ,സന്തോഷ്ശിവൻ സത്യൻ അന്തിക്കാട്, ദിലീപ്, പൃഥ്വിരാജ്, ജി. സുരേഷ് കുമാർ, മേജർ രവി, അശോക് കുമാർ, ലാലു അലക്സ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

“ഒരു വലിയ സംരംഭത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മളെല്ലാവരും. മോഹൻലാലിന്റെ ഇത്രയുംകാലത്തെ സിനിമാ അനുഭവം  സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും. മോഹൻലാൽ സംവിധായകനായി എന്നതിനപ്പുറം അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്നത് രാജ്യാന്തര ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണ് ഇത്. മലയാളിപ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നും ബറോസിന്റെ പൂജയ്ക്ക് ഭദ്രദീപം തെളിയിച്ച ശേഷം മമ്മൂട്ടി പറഞ്ഞു.

1984 -ൽ റിലീസായ ഇന്ത്യയിലെ പ്രഥമ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പീര്യഡ് സിനിമയായ ബറോസ് ഒരുക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിൽ ലാലേട്ടൻ തന്നെയാണ് പ്രധാന കഥാപാത്രെത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കൂടാതെ  പൃഥ്വിരാജ്, പ്രതാപ് പോത്തൻ, വിദേശ താരങ്ങളായ റഫേൽ അമെർഗോ, പാസ്‌വേഗ എന്നീ വമ്പൻ താരനിരയും അണിനിരക്കുന്നു . സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹി