മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
11

കുവൈത്ത് സിറ്റി: കുവൈത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി  ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. അടുത്ത ശനിയാഴ്ച നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ, എട്ട് പ്രവിശ്യകളിലായി 38 സ്ഥാനാർത്ഥികൾ ആണ് ജനവിധി തേടുക. 438,283  സമ്മതിദായകർ ആണ് ഉള്ളത്. സുഗമമായ വോട്ടിംഗ് പ്രക്രിയ ഉറപ്പുനൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രാലയത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി ജനറൽ അൻവർ അൽ-ബർഗ്ജാസ് പറഞ്ഞു.