ഭിക്ഷാടനം നടത്തിയതിന് കുട്ടികളടക്കം 15 പേരെ കുവൈത്തിൽ പിടികൂടി

0
24

കുവൈത്ത് സിറ്റി: കുട്ടികളുമായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഭിക്ഷാടനം നടത്തിയ 15 പേരെ അധികൃതർ പിടികൂടി. ജോർദാൻ, സിറിയ, ശ്രീലങ്കൻ സ്വദേശികളാണ് പിടിയിലായത് എന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്ഷാകർത്താക്കൾക്കെതിരെ പരിചരണത്തിൽ അശ്രദ്ധ വരുത്തിയതിനു കേസ് രജിസ്റ്റർ ചെയ്തു .