356 വിദേശനിർമ്മിത മദ്യക്കുപ്പികളുമായി പ്രവാസി പിടിയിൽ

0
25

കുവൈത്ത് സിറ്റി: അനധികൃതമായി വിദേശ നിർമ്മിത മദ്യം കൈവശംവച്ച പ്രവാസി അറസ്റ്റിൽ. 356 കുപ്പി മദ്യമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹവല്ലി പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ സംശയകരമായ സാഹചര്യത്തിൽ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധിച്ചു. ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് 3 ബാഗുകൾ കൈമാറുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയ്ക്കായി അവർ വാഹനത്തെ സമീപിച്ചതും വാഹനത്തിൽ ഉണ്ടായിരുന്നവർ ബാഗുകൾ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരിൽ ഒരാൾ പൊലീസ് പിടിയിലാവുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്.