കുവൈത്ത് സിറ്റി: കാൽനട പാലങ്ങളിലൂടെ സൈക്കിൾ ഓടിക്കുന്നത് നിരോധിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കാൽനട പാലങ്ങളിലൂടെ സൈക്കിൾ ഓടിക്കുന്നത് സൈക്കിൾയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.