ഒത്തുചേരലുകൾ നടക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായി കുവൈറ്റിൽ കർശന പരിശോധന

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് നിർത്തിവെക്കാനുള്ള കാബിനറ്റിന്റെ തീരുമാനം ചൊവ്വാഴ്ച മുതൽ കുവൈത്തിൽ നടപ്പാക്കും, സുരക്ഷാ സിനിമാഗങ്ങൾ എല്ലാ ഹാളുകളിലും സന്ദർശിച്ച് ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പബ്ലിക് സെക്യൂരിറ്റി സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറജ് അൽ-സൗബി പ്രസ്താവനയിൽ അറിയിച്ചു.വീടുകളിലോ ചാലറ്റുകളിലോ ഫാമുകളിലോ നടക്കുന്ന ആഘോഷങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ പ്രവിശ്യാ സുരക്ഷാ ഡയറക്ടർമാരെയും അറിയിച്ചിട്ടുണ്ടെന്നും അൽ-സൗബി പറഞ്ഞു.നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്യും.