കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: 38 എംപിമാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് ശുപാർശ

0
28

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 38 പാർലമെൻറ് എംപിമാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് ശുപാർശ ചെയ്തു. പാർലമെന്റ് ഇലക്ഷനിലെ വിജയം ഇവർ കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആഘോഷിച്ചതായി ആണ് ആരോപണം. 38 എംപിമാർക്കെതിരെ യും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ 38 എംപിമാർക്കെതിരെയും അന്വേഷണം ആരംഭിക്കും എന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
പാർലമെൻ്റിൽ എംപിമാരും സർക്കാറും തമ്മിലുള്ള അടുത്ത യുദ്ധത്തിനാകും ഇത് വഴിവെക്കുക എന്നാണ് കരുതപ്പെടുന്നത്