അശ്രദ്ധമായി വാഹനം ഓടിച്ചതിന് 2020ഇൽ കുവൈത്തിൽ പിടിയിലായത് 6855 പേർ

0
26

കുവൈത്ത് സിറ്റി : കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞവർഷം ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയവരുടെ കണക്കുകൾ പുറത്തുവിട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിയിലായത്  6855 പേർ. ട്രാഫിക് സിഗ്നൽ വകവയ്ക്കാതെ ചുവന്ന ലൈറ്റ് ഉള്ള സമയത്ത് വാഹനമോടിച്ചു പോയതിന് നോട്ടീസ് ലഭിച്ചത്  257,636 വാഹന ഉടമകൾക്ക് ആണ്. വാഹനം ഓടിക്കുന്ന വേളയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിയിലായവർ 64,090 പേരും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 29,062 പേർക്കെതിരെയും നടപടിി സ്വീകരിച്ചിട്ടുണ്ട്.

ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടുന്നതിനായി ട്രാഫിക് അഫയേഴ്‌സ്, ഓപ്പറേഷൻ സെക്ടർ എല്ലാ ഗവർണറേറ്റുകളിലും  നിരവധി ട്രാഫിക് കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.