കർഫ്യു ഏർപ്പെടുത്തുന്നതിന് സുസജ്ജം എന്ന് ആഭ്യന്തര മന്ത്രാലയം

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നതിനായി പൂർണ സജ്ജമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള അന്തിമ ഉത്തരവിനായി ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

കർഫ്യൂ സമയങ്ങളിൽ സ്വദേശികളോ പ്രവാസികളോ അനാവശ്യ യാത്രകൾ നടത്തുന്നില്ല എന്ന് ഉറപ്പാക്കാൻ MOI ഉദ്യോഗസ്ഥരും പ്രത്യേക സേനയും  ദേശീയപാതകളിലും സുപ്രധാന സ്ഥലങ്ങളും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും ശക്തമായ സുരക്ഷ ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കർശന സുരക്ഷ നടപടികളാണ് രാജ്യത്ത് നടപ്പാക്കുക. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.