സുരക്ഷിതമായ വെബ്‌സൈറ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ ഷോപ്പിംഗുകൾ നടത്തുക എന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

0
20

കുവൈത്ത് സിറ്റി:വെബ്‌സൈറ്റ് വിശ്വസനീയമല്ലെങ്കിൽ ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സുരക്ഷാ വിഭാഗം. സുരക്ഷിതമായ പ്രോട്ടോക്കോളുകൾ ഉള്ള സൈറ്റുകൾ മാത്രം സന്ദർശിക്കേണ്ടതാണ് . ഇത് വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുകയും വ്യക്തിഗത വിവരങ്ങളും, ബാങ്കിംഗ് വിവരങ്ങളും വായിക്കുന്നതിൽ നിന്ന് ഹാക്കർമാരെ തടയുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.