മാസപ്പിറവി കണ്ടു;നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതം ആരംഭിക്കും

0
24

 

കോഴിക്കോട്: കേരളത്തില്‍ നാളെ
(06-05-19) മുതൽ റമദാൻ വ്രതാരംഭം.
ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന്
ഖാസിമാരായ പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ
തങ്ങള്‍, കോഴിക്കോട് ഖാസിമാരായ
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ്
ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു.
കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി
കണ്ടത്. തിരുവനന്തപുരത്തും
മാസപ്പിറവി കണ്ടിരുന്നു.

ഇനി മനസ്സും ശരീരവും അല്ലാഹുവിന്
സമര്‍പ്പിക്കുന്ന പ്രാർത്ഥന നിർഭരമായ
പുണ്യദിനങ്ങൾ.