വരുന്ന മൂന്ന് മാസങ്ങൾ കോവിഡ് പ്രതിരോധത്തിൽ നിർണായകമാകും

0
14

കുവൈത്ത് സിറ്റി : കൊറോണ  പ്രതിരോധ പോരാട്ടത്തിലെ  നിർണായകമായ  ദിനങ്ങൾ ആണ് ഇനി വരുന്നതെന്ന് ആരോഗ്യവിദഗ്ധർ.  മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ രാജ്യത്തെ കൊറോണ പ്രതിസന്ധിയുടെ അതിജീവന കാലം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻതോതിൽ വാക്സിനുകൾ കുവൈറ്റിൽ എത്തിക്കുന്നതും   വാക്സിനേഷൻ വർധിപ്പിക്കുന്നതാണ്തോത് വർധിപ്പിക്കുന്നതും ആണ് ഇതിൽ നിർണായകമാവുക. അടുത്ത ഞായറാഴ്ച ഫൈസർ വാക്സിൻ്റെ ആറാമത്തെ ബാച്ച് കുവൈത്തിൽ എത്തും, വരുന്ന മാർച്ച് മാസം ആദ്യ ആഴ്ച മുതൽ ഓക്സ്ഫോർഡ് വാക്സിൻ്റെ 800000 ഡോസുകൾ ബാച്ചുകളായി എത്തുമെന്നാണ് പ്രതീക്ഷിിക്കപ്പെടുന്നത്. ഇതോടെ പ്രതിദിനം 20000 പേർക്ക് കുത്തിവയ്പ്പ് നൽകാനാണ് ആരോഗ്യയ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്  , പ്രതിമാസം അര ദശലക്ഷത്തിലധികം പേർക്ക് ഇതോടെ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകും.

വലിയ അളവിൽ “ഫൈസർ”, “ഓക്സ്ഫോർഡ്” വാക്സിനുകൾ എത്തുന്നതോടെ 600000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ്  നൽകും. ഓക്സ്ഫോർഡ് വാക്സിൻ എടുക്കുന്നവർക്ക് 8 മുതൽ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാമത്തെതെ ഡോസ് വാക്സിൻ എടുത്താൽ മതി എന്നാണ്് ആരോഗ്യ വിഭാഗത്തിൻറെ ശുപാർശ. ഈ   കാലയളവ് ഭാവിയിൽ  വാക്സിനുകളുടെ വരവിന് മതിയായ സമയം നൽകും

.