ഭാഗിക പൊതുമാപ്പ്: സമയപരിധി വീണ്ടും നീട്ടി

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി നിയമലംഘകർക്കായുള്ള ഭാഗിക പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി. അനധികൃത താമസക്കാര്‍ക്ക് രേഖകൾ നിയമവിധേയമാക്കുന്നതിന്നോ രാജ്യം വിടുന്നതിനോ ഉള്ള സമയപരിധി ഈ മാസം അവസാനം മാര്‍ച്ച് 31 വരെ നീട്ടി നൽകാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി തീരുമാനം പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.