പാകിസ്താനിൽ നിന്ന് കൂടുതൽ ആരോഗ്യപ്രവർത്തകരെ എത്തിക്കാൻ കുവൈത്ത് ആലോചിക്കുന്നു

0
30

രാജ്യത്ത് COVID-19 നെ നേരിടാൻ സഹായിക്കുന്നതിനായി  പാകിസ്ഥാനിൽ നിന്ന് കൂടുതൽ  ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ കുവൈത്ത് പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ഒക്ടോബർ, ഡിസംബർ, മാർച്ച് മാസങ്ങളിൽ 627 പാകിസ്ഥാൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മൂന്ന് ഗ്രൂപ്പുകളായി കുവൈത്തിൽ എത്തിയിട്ടുണ്ട്.223 ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യൻമാർ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം അടുത്തിടെ ഏഴ് ദിവസം ക്വാറൻ്റൈചെലവഴിച്ച ശേഷം കുവൈത്തിലെ ആശുപത്രികളിൽ  കോവിഡ് പ്രതിരോധ ക്യാമ്പയിൻ ഭാഗമായി  പ്രവർത്തിക്കുന്നുണ്ട്