കുവൈത്തിൽ1000-ലധികം ഡോക്ടർമാർക്ക് 500 ദിനാർ പ്രതിമാസ വർദ്ധനയുടെ പ്രയോജനം ലഭിക്കും

0
27

കുവൈത്ത് സിറ്റി: സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിലും അനസ്തേഷ്യ, എമർജൻസി വിഭാഗങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ആയ ഡോക്ടർമാർക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിമാസ വർദ്ധനവായി 500 ദിനാർ വീതം നൽകി തുടങ്ങി. ജൂലൈ ഒന്ന് മുതലാണ് തുക നൽകി തുടങ്ങിയത്.

ആയിരത്തിലധികം ഡോക്ടർമാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് ആരോ ഗ്യ വിഭാഗം വൃത്തങ്ങൾ പറഞ്ഞു. മേൽപ്പറഞ്ഞിട്ടുള്ള വിഭാഗത്തിലെ ഡോക്ടർമാർക്ക് പ്രത്യേക പ്രതിമാസ വർദ്ധനവ് നൽകാൻ സിവിൽ സർവീസ് കമ്മീഷൻ അനുമതി നൽകിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ ആണ് പ്രതിമാസ വർദ്ധനവ് അനുവദിച്ചത്.