കുവൈത്തിൽ സര്‍ക്കാര്‍ ജീവനക്കാരില്‍ 81 ശതമാനത്തിലധികവും സ്വദേശികൾ

0
24

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ 81 ശതമാനത്തിലധികവും സ്വദേശികൾ   .  സിവില്‍ സർവീസ് ബ്യൂറോ പുറത്തുവിട്ട സ്ഥിതിവിവരകണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൊതുമേഖലാ സർവീസുകളിൽ 100 ശതമാനം കുവൈത്ത് സ്വദേശികളെ നിയമിക്കുക എന്ന   ലക്ഷ്യത്തോടെയുള്ള  കുവൈത്ത് സ്വദേശികവത്കരണ നയം രാജ്യത്ത് അതിവേഗം നടപ്പാക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. എഞ്ചിനീയറിംഗ്, സാമൂഹ്യ സേവനം, കായികം തുടങ്ങിയ തൊഴില്‍ മേഖലകളില്‍ 90 ശതമാനവും സ്വദേശികളാണ്. എന്നാല്‍, വിദ്യാഭ്യാസ മേഖലയില്‍ കുവൈത്ത് പൗരന്മാർ കുറവാണ്. കുവൈത്തിൽ ഏറ്റവുമധികം പ്രവാസികൾ തൊഴിലെടുക്കുന്നത് വിദ്യാഭ്യാസ- ആരോഗ്യ മന്ത്രാലയകളിലാണ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 6,127 പ്രവാസികളെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോയിലെ തൊഴില്‍ വകുപ്പ് ഡയറക്ടര്‍ ആയിഷ അല്‍ മുത്തവ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. 2021 അവസാനത്തോടെ മൊത്തം 7,970 പ്രവാസികളുടെ കരാര്‍ റദ്ദാക്കുമെന്ന് കണക്കാക്കപ്പെടുന്നു.