കുവൈത്ത് സിറ്റി: കുവൈത്തിലെ 470 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ 300ഓളം ഓഫീസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചിലത് ലൈസന്‍സ് റദ്ദാക്കിയത് മുലവും മറ്റ് ചിലത് പ്രവര്‍ത്തന ചിലവ് വര്‍ധിച്ചത് മുലവുമാണ് അടച്ചുപൂട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫിലിപ്പീന്‍സ് എംബസിയുമായി നടത്തതിയ റിക്രൂട്ട്‌മെന്റ് ചര്‍ച്ചകളില്‍ 197 സ്ഥാപനങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
പ്രവര്‍ത്തനം അവസാനിപ്പിച്ചവയില്‍ നൂറിനടുത്ത് ഓഫീസുകള്‍ ലൈസന്‍സ് റദ്ദാക്കിയത് മൂലവും ഇരുന്നൂറോളം ഓഫീസുകള്‍ ചെലവ് വര്‍ധിച്ചത് മുലവുമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ് റിപ്പോര്‍ട്ട് ചെയതതുമുതല്‍ യാത്രാ, വിസാ നിയന്ത്രണങ്ങള്‍ കാരണം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടത്താനാവാതെ ബുദ്ധിമുട്ടിലായിരുന്നു ഏജന്‍സികള്‍. പല തൊഴിലാളികളും നിലവിലെ സ്‌പോണ്‍സര്‍മാരെ ഉപേക്ഷിച്ച് ബ്ലാക്ക് മാര്‍ക്കറ്റ് വഴി തൊഴില്‍ തേടുന്നതും പ്രശ്‌നം രൂക്ഷമാക്കി.