സല്‍മാന്‍ രാജാവിന്‍റെ പേരില്‍ പാകിസ്ഥാനില്‍ പള്ളി പണിയുന്നു

0
24

പാകിസ്ഥാന്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ പേരില്‍ പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ പള്ളി നിര്‍മ്മിക്കുന്നു. തലസ്ഥാനത്തെ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പുതിയ ക്യാമ്പസിലാണ് പള്ളി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പള്ളിയോട് ചേര്‍ന്ന് ലൈബ്രറി, മ്യൂസിയം എന്നിവയും നിര്‍മ്മിക്കും. നിർമ്മാണ പ്രവർത്തനങ്ങള്ക്ക് 3.2 കോടി ഡോളർ ചെവല് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

41,200 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുള്ള പള്ളിയിലെ പ്രാര്‍ത്ഥനാ ഹാളിന് 6800 ചതുരശ്രമീറ്റര്ർ വിസ്തീർണമാണ് നിശ്ചയിച്ചിരിക്കുന്നത്.  ഒരേ സമയം 6,000 വിശ്വാസികളെ ഉള്‍ക്കൊള്ലിക്കാനാകുന്ന തരത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പള്ളിയില്‍ നമസ്ക്കാര സൗകര്യമുണ്ടാകും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റ പേരില്‍ ഒരു കോണ്‍ഫറന്‍ ഹാളും ഇവിടെ നിര്‍മ്മിക്കും.