കാസർഗോഡ് അസോസിയേഷൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കാസർഗോഡ് എക്സ്പാട്രീയേറ്റ്സ് അസോസിയേഷൻ, കുവൈത്ത് റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഡോക്ടർ രഞ്ജിത്ത് ആർ പാണത്തൂരിന്റെ ജീവിത വിജയകഥ ആസ്പതമാക്കി. “ജീവിത ലക്ഷ്യത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം…!” എന്ന വിഷയത്തിൽ  മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

കാസർഗോഡ് ജില്ലയിലെ പാണത്തൂർ എന്ന മലയോര പ്രദേശത്ത് താമസിക്കാൻ നല്ലൊരു വീടുപോലുമില്ലാതെ വളരെ പരിതാപകരമായ സാഹചര്യത്തിൽ വളർന്ന് രാത്രി കാലങ്ങളിൽ സെക്യൂരിറ്റി ജോലി എടുത്തും മറ്റും പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കുകയും, മദ്രാസ് IIT യിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്ത രഞ്‌ജിത്ത് പ്രതികൂല സാഹചര്യങ്ങളോട് ധീരമായി പോരാടി നേടിയ വിജയത്തിനിടയിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ പ്രവാസികളുമായി പങ്കുവെച്ചപ്പോൾ വരുംതലമുറയ്ക് ഒട്ടേറെ പ്രയോചനകരമായ പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചു.
സൂം അപ്ലിക്കേഷൻ വഴി നടന്ന പരിപാടിയിൽ കെ ഇ എ ആക്ടിംഗ് പ്രസിഡന്റ് നാസർ ചുള്ളിക്കര അദ്ധ്യക്ഷത വഹിച്ചു,കെ ഇ എ ചെയർമാൻ ഖലീൽ അടൂർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് പി എ നാസർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ സത്താർ കുന്നിൽ, സലാം കളനാട് എന്നിവർ ആശംസ അറിയിച്ചു. ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി പരിപാടി നിയന്ത്രിക്കുകയും ജനറൽ സെക്രട്ടറി നളിനാക്ഷൻ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തയോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും, ചീഫ് കോഡിനേറ്റർ അസീസ് തളങ്കര നന്ദിയും പറഞ്ഞു