28 വർഷങ്ങൾക്ക് മുൻപ് മീശ പിരിച്ച് റെയ് ബാൻ ഗ്ലാസ്സും വച്ച് മലയാളികളുടെ മനസ്സിൽ കയറിയ തോമാച്ചായൻ വീണ്ടും വെള്ളിത്തിരയിൽഎത്തുന്നു. തോമാച്ചായന്റെ മുണ്ട് പറിച്ചടിയും ഇടിവെട്ട് ഡയലോഗുകളും സാങ്കേതിക തികവോടെ ബിഗ് സ്ക്രീനിൽ കണ്ട് ആവേശം കൊള്ളാം.
4 കെ സാങ്കേതികവിദ്യയില്‍ തയാറാക്കിയ പുതിയ പതിപ്പിന്റെ റിലീസ് വിവരങ്ങൾ ബിഗ് സർപ്രൈസാണ് മോഹലേട്ടൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു.
#Spadikam pic.twitter.com/mbgmGi5odX
— Mohanlal (@Mohanlal) November 29, 2022
ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ് ‘സ്ഫടികം’ . സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും സംവിധായകൻ ഭദ്രൻ അറിയിച്ചിരുന്നു.എന്നാല്‍ കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് ഇത് നീണ്ടുപോയി.
സ്ഫടികം വെള്ളിത്തിരയിൽ എത്തുമ്പോൾ തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, കരമന ജനാർദ്ദനൻ തുടങ്ങി കാലയവനികയിൽ മറഞ്ഞ അഭിനേതാക്കളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരിക്കൽ കൂടി തിയേറ്ററുകളിൽ കാണാനുള്ള അവസരം കൂടിയാണ് ഈ സിനിമ .