ഹോളിവുഡ് ചിത്രമായ അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ തീയറ്ററുകളിൽ നൽകുന്നതിന് ഉടമകൾ കൂടുതൽ തുക ചോദിച്ചതിനാലാണിത് . ഫിയോക്കിന്റെ അംഗങ്ങൾ ഒഴികെയുള്ള മറ്റാർക്കും ചിത്രം പ്രദർശിപ്പിക്കുന്നതിൽ വിലക്കയപ്പെടുത്തിയിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സിനിമാ വിതരണക്കാർക്ക് കളക്ഷൻ വിഹിതത്തിന്റെ 60% നൽകണം, മൂന്നാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കണം എന്നീ ആവശ്യങ്ങൾ ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. നിലവില്‍ നല്കികൊണ്ടിരിക്കുന്നത് കളക്ഷൻ്റെ 50 ശതമാനമാണ് അതേ നല്കാന് സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി
ചിത്രം ഡിസംബര്‍ 20 ന് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷര്‍