പ്രേമികള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് അവതാര്‍ 2. എന്നാൽ റിലീസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അവതാര്‍ ദ വേ ഓഫ് വാട്ടറിന്‍റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി.
ടൊറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്നാണ് വിവരം.
അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ബിഗ് സ്‌ക്രീനില്‍ എപ്പോഴും ദൃശ്യവിസ്മയങ്ങള്‍ കാട്ടാറുള്ള ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഒന്നാണ് എന്നതിനാല്‍ അത് മൊബൈലിലോ ലാപ്‌ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല എന്നാണ് വിലയിരുത്തല്‍.
13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളം രൂപ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 1832 കോടി ഇന്ത്യൻ രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തത്.