പത്താന്‍ ഒടിടിയിൽ, നാളെ മുതൽ കാണാം

0
30

  നിരവധി റെക്കോഡുകൾ എഴുതി ചേർത്ത  ഷാരൂഖ് ചിത്രം പത്താൻ നാളെ മുതൽ ഒ ടി ടി യിൽ. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി പടമായി മാറിയ  പത്താന്‍ ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും വാരിയിരുന്നൂ  .ചിത്രം  തീയറ്ററുകളിൽ 56 ദിവസങ്ങൾ  പൂർത്തിയാക്കിയ ശേഷമാണ്  ന് പത്താന്‍റെ ഒടിടി പ്രീമിയർ‌ ചാർട്ട് ചെയ്തിരിക്കുന്നതെന്നും ഇതനുസരിച്ച് മാർച്ച് 22ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പത്താന്‍റെ റിലീസ്. തീയറ്ററുകളിൽ വലിയ വിജയമായി മാറിയ പത്താന്‍ ഒടിടിയിലും റെക്കോർഡുകൾ തകർക്കും എന്നാണ് പ്രതീക്ഷ.

ലോകമാകെ 20 രാജ്യങ്ങളിൽ പത്താന്‍ ഇപ്പോഴും പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. പത്താന് മുമ്പ് 1000 കോടി ക്ലബ്ബിൽ കടന്ന ഇന്ത്യൻ സിനിമകൾ ദംഗൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2 എന്നിവയാണ്. സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. നായികയായി ദീപിക പദുക്കോണും, പ്രതിനായക വേഷത്തില്‍ ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം.