ഒരിടവേളയ്ക്ക് ശേഷം നടി ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തുന്നു. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകന്‍.
ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. . സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ച വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.