പോസ്റ്റർ വിവാദം; ‘ന്നാ താൻ കേസ് കൊട്’ സിനിമക്കെതിരെ സൈബർ ആക്രമണം

0
28

കുഞ്ചാക്കോ ബോബൻ നായകനെത്തുന്ന “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ. സിനിമയുടെ റിലീസ്മായി ബന്ധപ്പെട്ട് പോസ്റ്ററിലെ വാചകങ്ങളാണ് ഇതിന് വഴിവച്ചത്.
“തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്നാണ് ഇതിൽ നല്‍കിയിരിക്കുന്നത്. ഇതിനെതിരേ സൈബർ ആക്രമണവുമായി സിപിഎം അനുഭാവികളാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് സിനിമയുടെ പരസ്യത്തിൽ ആരോപിക്കുന്നതെന്ന് സിപിഎം അനുഭാവികൾ പറയുന്നത്.