ഭാഗിക പൊതുമാപ്പ്; കാലാവധി നീട്ടി നൽകിയതിനെതിരെ വിമർശനവുമായി എംപി രംഗത്ത്

കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിച്ച പ്രവാസികൾക്ക് അവരുടെ പദവി നിയമവിധേയമാക്കുന്നതിനോ രാജ്യം വിടുന്നതിനോ സമയ പരിധി നീട്ടിനൽകാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ എംപി അബ്ദുൾ കരീം അൽ കന്ദാരി വിമർശിച്ചു. കാലാവധി നീട്ടി നൽകുന്നത് സിഡൻസി നിയമം ലംഘിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ധാരാളം പ്രവാസികൾ താമസിക്കുന്ന പ്രദേശങ്ങളിൽ തിരക്ക് വർദ്ധിപ്പിക്കുന്നതിനുപകരം ഈ പ്രവാസികളെ നാടുകടത്തണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ തീരുമാനം നിയമം നടപ്പാക്കാനുള്ള കഴിവില്ലായ്മയെ പ്രതിഫലിപ്പിക്കുന്നതായും എംപി വിമർശിച്ചു.